കൊല്ലം: കൊട്ടാരക്കര കലയപുരം അന്തമണിൽ വോട്ടെടുപ്പ് കഴിഞ്ഞയുടൻ സംഘർഷം, സി.പി.എം- ബി.ജെ.പി കൈയാങ്കളിയിൽ മൂന്നുപേർക്ക് പരിക്കേറ്റു. സി.പി.എം പ്രവർത്തകരായ അന്തമൺ അമ്പാടിയിൽ മനോഹരൻ, തോമസ് എന്നിവർക്കും ബി.ജെ.പി പ്രവർത്തകനായ സുമേഷിനുമാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കരയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളുടെ മൂക്കിന് സാരമായി പരിക്കുണ്ട്. പോളിംഗ് ബൂത്തിൽ നിന്ന് ഇറങ്ങിയ ശേഷം റോഡിൽ വച്ചായിരുന്നു ആക്രമണം. ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് അടിച്ചെങ്കിലും പൊലീസെത്തി അയവുണ്ടാക്കി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |