തൊടുപുഴ: നടി ആക്രമിക്കപ്പെട്ട കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കേസിൽ സർക്കാർ അപ്പീൽ പോകുന്നത് സ്വാഭാവിക നടപടിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. പുറപ്പുഴ ഗവ. എൽ.പി സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |