
കായംകുളം: കഴിഞ്ഞദിവസം അഭിഭാഷകനായ മകന്റെ വെട്ടേറ്റ് മരിച്ച കായംകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജന്റെ (63) മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന മാതാവ് സിന്ധു (48) ഭർത്താവ് മരിച്ചതും മകനെ പൊലീസ് പിടിയിലായതും അറിഞ്ഞിട്ടില്ല. സംഭവത്തിൽ മൂത്തമകനും അഭിഭാഷകനുമായ നവജിത്ത് (30) റിമാൻഡിലാണ്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നവജിത്തിനെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. ഇളയമകൻ ഡോ. നിധിൻ രാജിനെയും മകൾ ഡോ. നിധിമോളേയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ പാടുപെട്ടു. ഞായറാഴ്ച രാത്രിയിലാണ് നവജിത്ത് മാതാപിതാക്കളെ വീട്ടിനുള്ളിൽ വച്ച് ക്രൂരമായി വെട്ടിയത്. 57 വെട്ടേറ്റ നടരാജൻ തത്ക്ഷണം മരിച്ചു. സിന്ധുവിനെ ഇന്നലെയും ശസ്ത്രക്രിയക്ക് വിധേയയാക്കി. പിതാവിനോട് പണം ആവശ്യപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |