കോവളം: തിരുവനന്തപുരം ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ(ടിപ്സി) നേതൃത്വത്തിൽ സാമൂഹ്യ അധിഷ്ഠിത പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ആലോചനായോഗം ശനിയാഴ്ച രാവിലെ 10ന് തൈക്കാട് ഗാന്ധിഭവനിൽ നടക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ,ജനമൈത്രി സമിതിയംഗങ്ങൾ,റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ,ജീവകാരുണ്യ സന്നദ്ധ സംഘടന പ്രതിനിധികൾ,ഗ്രന്ഥശാല പ്രവർത്തകർ, മേഖലയിൽ സന്നദ്ധ സേവനം നടത്താൻ താല്പര്യമുള്ള സംഘടനകളുടെ പ്രതിനിധികളും വ്യക്തികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ടിപ്സി പ്രസിഡന്റ് മുട്ടയ്ക്കാട് ആർ.എസ്. ശ്രീകുമാർ അറിയിച്ചു.ഫോൺ: 9447083988, 9496258223.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |