
തിരുവനന്തപുരം: പൗഡിക്കോണം ലാൽകൃഷ്‌ണ മെമ്മോറിയൽ ചാരിറ്രബിൾ ട്രസ്റ്റ് വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷവും ചിത്രരചന,ക്വിസ് മത്സരവും സംഘടിപ്പിക്കും.സബ് ജൂനിയർ,ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ചിത്രരചനാ മത്സരം രാവിലെ 9.30നും ക്വിസ് മത്സരം ഉച്ചയ്ക്ക് 12നും നടക്കും.സെപ്തംബർ 2ന് രാവിലെ 9.30ന് നടക്കുന്ന പൊതുസമ്മേളനം റിട്ട. ജില്ലാ ജഡ്ജ് കെ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് പ്രസിഡന്റ് പൗഡിക്കോണം രഘു അദ്ധ്യക്ഷനാകും.വാർഡ് കൗൺസിലർ അർച്ചന മണികണ്‌ഠൻ,അജി അമ്പാടി, വി.കേശവൻകുട്ടി,ഹരീന്ദ്രൻനായർ,ചിത്രലേഖ,എസ്.കെ.അജികുമാർ,ശ്രീരാഗ്.എം.എസ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |