തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് കടലോളം അവസരങ്ങളൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പിന് ഡിസംബറിൽ കോവളത്ത് തിരിതെളിയും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 11 മുതൽ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിൽ നടക്കുന്ന 'ഹഡിൽ ഗ്ലോബൽ 2025' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടുമുള്ള 200ലധികം നിക്ഷേപകരെത്തുന്ന സ്റ്റാർട്ടപ്പ് സംഗമത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള 6000ലധികം സ്റ്റാർട്ടപ്പുകൾ, 100 ഏയ്ഞ്ചൽ നിക്ഷേപകർ, നയരൂപകർത്താക്കൾ, മെന്റർമാർ തുടങ്ങിയവർ പങ്കെടുക്കും. ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ആഗോള വളർച്ചയെ പുനർനിർമ്മിക്കുന്ന സാഹചര്യത്തിൽ ഹഡിൽ ഗ്ലോബലിന് പ്രസക്തിയുണ്ടെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. അന്താരാഷ്ട്ര സാങ്കേതിക ലക്ഷ്യസ്ഥാനമാകുന്നതിനുള്ള കേരളത്തിന്റെ വലിയ ചുവടു വയ്പ്പുകളിലൊന്നാണ് ഹഡിൽ ഗ്ലോബലെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |