തിരുവനന്തപുരം: യോഗ അസോസിയേഷൻ ഒഫ് തിരുവനന്തപുരത്തിന്റെയും തിരുവനന്തപുരം ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ പത്താമത് ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് നടന്നു.
പി.എം.ജി ഗവ.സിറ്റി വി.എച്ച്.എസ് സ്‌കൂളിൽ നടന്ന പരിപാടി സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യോഗ അസോസിയേഷൻ തിരുവനന്തപുരം പ്രസിഡന്റ് പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷനായിരുന്നു. യോഗ അസോസിയേഷൻ ഒഫ് കേരളയുടെ പ്രസിഡന്റ് അഡ്വ.ബി.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഗോപൻ,ജെ.എസ്. ഗോപൻ,ബാലകൃഷ്ണൻ സ്വാമി,കെ.എസ്.ഷീജ,അനൂപ് എന്നിവർ ആശംസകൾ നേർന്നു. യോഗ അസോസിയേഷൻ ഓഫ് തിരുവനന്തപുരത്തിന്റെ സെക്രട്ടറി ബി.കെ.ഷംജു സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.ജോയ് നന്ദിയും പറഞ്ഞു. ജില്ലാ സ്‌പോർട്സ് കൗൺസിൽ നിരീക്ഷകൻ കെ.കൃഷ്ണകുമാർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |