പാലോട്:നന്ദിയോട് ആലുംകുഴി വാർഡിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കാനാവിൽ ഷിബു അദ്ധ്യക്ഷത വഹിച്ചു.ആനാട് ജയൻ മുഖ്യ പ്രഭാഷണം നടത്തി. ഭക്ഷ്യകിറ്റുകളുടെ വിതരണം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നന്ദിയോട് ബി സുശീലനും,മുതിർന്നപൗരൻമാർക്കുളള ആദരവ് കെ.പി.സി.സി അംഗം ബി.എൽ.കൃഷ്ണപ്രസാദും, ഉന്നത വിജയികൾക്കായുള്ള അനുമോദനം മണ്ഡലം പ്രസിഡന്റ് വിനു എസ് ലാലും,പഠനോപകരണ വിതരണം പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പള്ളിവിള സലീമും നിർവഹിച്ചു.ആലുംകുഴി ചന്ദ്രമോഹനൻ എം .രാജൻ, എ.എസ്. അനീഷ് , പുഷ്പാംഗദൻ നായർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |