തിരുവനന്തപുരം : കൊച്ചിയിൽ നടന്ന ടിങ്കർ ഫെസ്‌റ്റിൽ ജില്ലയെ പ്രതിനിധീകരിച്ച് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഹ്യൂമൻ ഡിറ്റക്‌റ്റിംഗ് റോബോട്ട് കൈയടി നേടി. ഭൂകമ്പവും ഉരുൾപൊട്ടലുമുണ്ടാകുമ്പോൾ മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടേയെന്ന് കണ്ടുപിടിക്കുന്ന റോബോട്ടാണ് കുട്ടികൾ വികസിപ്പിച്ചത്.ടിങ്കർ ഫെസ്‌റ്റ് ജില്ലാതല മത്സരത്തിൽ ഒട്ടേറെ ടീമുകൾ പങ്കെടുത്തതിൽനിന്നാണ് ഹ്യൂമൻ ഡിറ്റക്‌റ്റിംഗ് റോബോട്ട് തിരഞ്ഞെടുക്കപ്പെട്ടത്.സർവശിക്ഷാ കേരളവും സ്റ്റാർട്ടപ് മിഷനും ചേർന്നു കളമശേരിയിൽ നടത്തിയ ഫെസ്‌റ്റിൽ നന്ദന.ജെ.ബി,വൈഗ കൃഷ്ണൻ ജെ ബി, അനഘ.ഡി.എസ് എന്നിവരടങ്ങിയ ടീമാണ് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |