തിരുവനന്തപുരം: എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.തുമ്പ കിൻഫ്രാ പാർക്കിന് സമീപം വയലിൽ ഭവനിൽ നിഖിൽ.പി.ഷാജിയെയാണ് (32) എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.ജില്ലാ സൈബർ സെല്ലിൽ നിന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘം തുമ്പ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ 8.036 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ സുഭാഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്,അക്ഷയ് അനിൽ,നന്ദകുമാർ,ആരോമൽ രാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |