തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ വേദാന്തപഠന കേന്ദ്രം വർഷം തോറും നൽകിവരുന്ന പ്രൊഫ.ജഗതി വേലായുധൻ നായർ സ്മാരക 'വിദ്യാരാജഹംസം' പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.ചട്ടമ്പിസ്വാമികളുടെയോ അദ്ദേഹത്തിന്റെ അനുബന്ധ വിഷയങ്ങളെയോ ആസ്പദമാക്കിയുള്ള സർഗാത്മക - പഠന - ഗവേഷണ രചനകൾക്കാണ് പുരസ്കാരം നൽകുന്നത്. 10000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് സെപ്തംബർ 21ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന 'ഭട്ടാരകോത്സവ' വേദിയിൽ വച്ച് നൽകും. പുസ്തകത്തിന്റെ രണ്ട് പ്രതികൾ ഓഗസ്റ്റ് 25 നുള്ളിൽ ലഭിക്കത്തക്കവിധം ഡോ.എം.പി.ബാലകൃഷ്ണൻ,ഗൗരീശങ്കരം,രാമേശ്വരം,അമരവിള.പി.ഒ.695132,നെയ്യാറ്റിൻകര എന്ന വിലാസത്തിൽ അയയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |