തിരുവനന്തപുരം:കിളിയൂർ അജിത് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നെയ്യാറിന്റെ വാമൊഴി ചരിത്രം എന്ന പുസ്തകം മന്ത്രി സജി ചെറിയാൻ പ്രകാശനം നിർവഹിച്ചു.വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ് ആദ്യ പ്രതി സ്വീകരിച്ചു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാരി ഡോ.കെ.ബീന പുസ്തകം പരിചയപ്പെടുത്തി. എം.എൽ.എമാരായ ഐ.ബി.സതീഷ്,കെ.ആൻസലൻ,കവി മുരുകൻ കാട്ടാക്കട,പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ്.രാഹുൽ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ സുജാ ചന്ദ്രാ,പി.മനേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |