തിരുവനന്തപുരം: കരിമഠം സ്വദേശിയെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച പ്രതികൾ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പൊറോട്ട അനസ് എന്ന അനസ്, ശ്രീക്കുട്ടൻ എന്നു വിളിക്കുന്ന പ്രവീൺ എന്നിവരെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 6 നാണ് സംഭവം. കരിമഠം സ്വദേശിയായ ദിൽഷാദിനെ പ്രതികൾ ചാല പൂക്കട ജംഗ്ഷന് സമീപത്ത് വച്ച് കാറിൽ ബലമായി കയറ്റുകയും മർദ്ദിച്ച് അവശനാക്കിയ ശേഷം റോഡിൽ ഇറക്കി വിടുകയുമായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ഫോർട്ട് എസ്.ഐ വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ അതുൽ. എസ്.ഐ ശ്രീകുമാർ, സി.പി.ഒ വിഷ്ണു, നിജിൻ രാജ് എന്നിവരടങ്ങുന്ന സംഘം തമിഴ്നാട്, അത്തങ്കര പള്ളിയുടെ സമീപത്തുനിന്നു പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |