കുളത്തൂർ: വ്യാവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൺവിള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തെ സ്വകാര്യ കമ്പനിയിൽ പട്ടാപ്പകൽ മോഷണം നടത്തിയ നാല് പ്രതികൾ പിടിയിൽ. സ്വാതി കേബിൾ ആൻഡ് കണ്ടക്‌ടേഴ്സ് പ്രെെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് മുപ്പതിനായിരം രൂപയും വിലപിടിപ്പുള്ള കേബിളുകളും മെഷ്യൻ പാർട്സുകളുമാണ് ഇവർ കവർന്നത്. മൺവിള വാട്ടർ ടാങ്കിന് സമീപം രഞ്ജിത്ത് ഭവനിൽ സുജിത് (37), ആറ്റിപ്ര ഗാന്ധിനഗർ അങ്കണവാടിക്ക് സമീപം സുഭാഷ് ഭവനിൽ ബി.സുരേഷ് കുമാർ (46), അരുണാലയം വീട്ടിൽ എം.എ. അനീഷ് (37), മൺവിള സുബ്രഹ്മണ്യനഗറിൽ കൈലാസ് ഭവനിൽ ജിജി കൈലാസ് (26) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വെളുപ്പിനാണ് സംഭവം. ഓട്ടോറിക്ഷയിലാണ് സംഘം കവർച്ചയ്ക്കായി എത്തിയത്. സ്ഥാപനത്തിലെ ഇരുമ്പ് ഗേറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ, അകത്തെ ഷട്ടറിന്റെയും ഡോറിന്റെയും പൂട്ടുകൾ തകർത്ത് ഉള്ളിൽ കടന്ന് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയും വിലപിടിപ്പുള്ള കേബിളുകളും മെഷ്യൻ പാർട്സുകളും മോഷ്ടിക്കുകയായിരുന്നു. കമ്പനി ഉടമ ആനയറ സ്വദേശി വിജയകുമാർ കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ക്യാപ്ഷൻ : അറസ്റ്റിലായ പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |