കാട്ടാക്കട: പോരാട്ടങ്ങളിലൂടെ പട്ടിക വിഭാഗങ്ങൾ നേടിയ അവകാശങ്ങൾ പിണറായി സർക്കാർ തകർക്കുന്നതായി മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ.ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ശക്തി ചിന്തൻ തെക്കൻ മേഖലാ ക്യാമ്പിന്റെ സമാപന സമ്മേളനം നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു.മുൻമന്ത്രി വി.എസ്. ശിവകുമാർ,അഡ്വ.ജി.സുബോധൻ,ഡോ.പി.പി.ബാലൻ,ആർ.വത്സലൻ,അജിത്ത് മാട്ടൂൽ,കെ.ബി.ബാബുരാജ്,ഇ.എസ്.ബൈജു,ശാസ്തമംഗലം വിജയൻ,രവിപുരത്തു രവി,എസ്.വിജയ ചന്ദ്രൻ,എസ്.അനിത,മഞ്ജു വിശ്വനാഥ്,വെഞ്ചേമ്പ് സുരേന്ദ്രൻ,ബിധു രാഘവൻ,ജോൺ തറപ്പയിൽ,വേണുഗോപാൽ വിലങ്ങറ,വാസു കോട്ടൂൽ,ആർ.ലത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |