വർക്കല: സി.പി.എം ബ്രാഞ്ചംഗത്തെ ഡി.സി.സി അംഗം റോഡിൽ തടഞ്ഞ് നിറുത്തി സംഘംചേർന്ന് മർദ്ധിച്ചതായി പരാതി. വെട്ടൂർ പെരുമം ബ്രാഞ്ചംഗം അഹമ്മദ് ഷാനെ വർക്കല ബ്ലോക്ക് പഞ്ചായത്ത് വെട്ടൂർ ഡിവിഷൻ മെമ്പർ കൂടിയായ ഷാലിബും സംഘവും ക്രൂരമായി മർദ്ധിക്കുകയും വാഹനത്തിൽ കയറ്റി
അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി. ഇക്കഴിഞ്ഞ 16ന് രാത്രി 9ഓടെ വർക്കല പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. പരിക്കേറ്റ അഹമ്മദ് ഷാ വർക്കല താലൂക്ക് ആശുപത്രി ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി വർക്കല പൊലീസ് പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗം എസ്. ഷാജഹാൻ,വർക്കല ഏരിയാ സെക്രട്ടറി എം.കെ. യൂസഫ് തുടങ്ങിയവർ ആശുപത്രിയിൽ അഹമ്മദ് ഷായെ സന്ദർശിച്ചു.
പ്രതിഷേധിച്ചു
സംഭവത്തിൽ പ്രതിഷേധിച്ച് വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ഏരിയാ കമ്മിറ്റിയംഗം എസ്.സുധാകരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എസ് .സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ,ഡി.വൈ.എഫ്.ഐ വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജ്, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |