തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുവ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സെമിനാർ കുലശേഖരം ഗവൺമെന്റ് യു.പി.എസിൽ സംഘടിപ്പിച്ചു.സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ.ആർ.വി.ബിജു ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക്ട് സെക്രട്ടറി അഡ്വ.എസ്.ഗോപിനാഥ് ഐ.പി.എസ് സൈബർ സേഫ്ടിയെക്കുറിച്ച് ക്ലാസെടുത്തു.റീജിയൺ ചെയർപേഴ്സൺ വിജയലക്ഷ്മി സുരേഷ്,സോൺ ചെയർപേഴ്സൺ സെലീന.എച്ച്,പ്രസിഡന്റ് ലയൺ ഡി.എസ്.സുധീഷ് ബാബു,സെക്രട്ടറി എ.ഒ.ഷിബിനോസ്,ട്രഷറർ പി.സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |