തിരുവനന്തപുരം: മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നബിദിന സമാപന സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു.വലിയപള്ളി മുസ്ലിം ജമാഅത്ത് മുൻ ചീഫ് ഇമാമും സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ അൽ ഹാഫിസ് പി.എച്ച് അബ്ദുൽ ഗഫാർ മൗലവി മുഖ്യപ്രഭാഷണം നടത്തി.കളിപ്പാൻകുളം വാർഡ് കൗൺസിലർ ഡി.സജുലാൽ,ഇമാം അൽ ഹാഫിസ് പി.ബി സക്കീർ ഹുസൈൻ അൽ ഖാസിമി,ഇഖ്റഅ് ഇസ്ലാമിക് അക്കാഡമി പ്രിൻസിപ്പൽ ഹാഫിസ് പുലിപ്പാറ ഉബൈദുല്ല മനാരി,ഹാഫിസ് നബീൽ അൽ ഖാസിമി,ജമാഅത്ത് ട്രഷറർ ജെ.മുഹമ്മദ് ഷെരീഫ് ,സെക്രട്ടറി പി.ഒമർ ഷെരീഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |