പത്തനംതിട്ട : യുവജനങ്ങൾ മാറ്റുരയ്ക്കുന്ന തദ്ദേശീയ തിരഞ്ഞെടുപ്പാണ് ഇക്കുറി. ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ഗ്രാമപഞ്ചായത്തിലുമെല്ലാം എല്ലാ പാർട്ടികളും ഒരുപോലെ യുവജനങ്ങൾക്ക് സീറ്റ് നൽകിയിരിക്കുന്നു. യുവതയ്ക്ക് അവസരം നൽകിയാൽ പിന്തുണയേറുമെന്ന വിശ്വാസം മൂന്ന് മുന്നണിക്കുമുണ്ട്.
രാഷ്ട്രീയം വ്യക്തി ജീവിതങ്ങളോട് കൂടുതൽ അടുത്ത് നിൽക്കുന്ന സാഹചര്യമാണ്. രാഷ്ട്രീയക്കാരൻ സാമൂഹിക ഓഡിറ്റിംഗിന് നിരന്തരം വിധേയമാക്കപ്പെടുന്നുണ്ട്. ഭാവി എപ്പോഴും യുവത്വത്തിന്റെ കൈകളിലാണ്. യുവത്വം അനുഭവ പരിചയം ആർജിക്കണം. വായനവേണം. സമൂഹത്തെ നിരീക്ഷിക്കുകയും പഠിക്കുകയും വേണം. ഡിജിറ്റൽ മീഡിയയിലൂടെയും എ.ഐയിലൂടെയും പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. .
അജിൻ വർഗീസ്
24-ാം വാർഡ്, എൽ.ഡി.എഫ് സ്ഥാനാർത്ഥി
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നടപ്പാക്കുന്നതിലാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. യുവജനങ്ങൾക്ക് പരിഗണന നൽകുന്ന രാഷ്ട്രീയ മാറ്റത്തെ അംഗീകരിക്കുന്നു. സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങളോട് യോജിക്കുന്നില്ല. ഒരു പാർട്ടിയിലും അത് പാടില്ലെന്ന് തന്നെ വിശ്വസിക്കുന്നു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമും തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നുണ്ട്. ആളുകളെ കണ്ട് വോട്ടഭ്യർത്ഥിയ്ക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.
സൂര്യ
20 -ാം വാർഡ്,
ബി.ജെ.പി സ്ഥാനാർത്ഥി
യുവജനങ്ങൾ മത്സരത്തിലേക്ക് വരുന്നതുകൊണ്ട് പ്രവർത്തനങ്ങൾക്കെല്ലാം പുതിയമാനം കൈവരും. പ്രചാരണത്തിനായി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെല്ലാം ഉപയോഗിക്കുന്നുണ്ട്. പ്രാദേശികമായിട്ടുള്ള തിരഞ്ഞെടുപ്പ് പോലും സോഷ്യൽ മീഡിയവഴി പ്രവാസികളടക്കം വീക്ഷിക്കുന്നുണ്ട്. പോസ്റ്ററുകളിലൂടെയുള്ള പ്രചാരണവും നടക്കുന്നു.
നജിം രാജൻ,
11-ാം വാർഡ്
യു.ഡി.എഫ് സ്ഥാനാർത്ഥി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |