തിരുവനന്തപുരം : ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് നേമം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വ്യാപാരി സംഗമം സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ ഉദ്ഘാടനം ചെയ്തു.കെ.എം.പ്രഭകുമാർ,കുച്ചപ്പുറം തങ്കപ്പൻ,അജിത് ലാൽ,എം.എസ്.നസീർ,നേമംരാജൻ, പാപ്പനംകോട് ജയ്‌മോൻ,കരമന കൃഷ്ണകുമാർ,വിജയ്,ഉണ്ണിശ്രീ നേമം രാമചന്ദ്രൻ നായർ,തിരുമല സാം,എ.ജമീർ തുടങ്ങിയവർ പങ്കെടുത്തു.നിയോജക മണ്ഡലം ഭാരവാഹികളായി എ. ജമീർ (പ്രസിഡന്റ്),കെ.രാജേഷ് (ജനറൽ സെക്രട്ടറി), പി.വി. ബിജു, പൂഴിക്കുന്ന് രവി (വൈസ് പ്രസിഡന്റ്), ജെ. സേവ്യർ (സെക്രട്ടറി),പി.കബീർ,ജോൺസൻ തിരുമല,മോഹനൻ,ടി.കെ.സജീവ് കുമാർ,രാജൻ ബാബു,ഷൈൻ കെ.പ്രസാദ് (ജില്ലാ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |