വിതുര: പൊൻമുടി വനമേഖലയിൽ കനത്തമഴ. നാല് ദിവസമായി മറ്റ് മേഖലകളെ അപേക്ഷിച്ച് പൊൻമുടി വനമേഖലയിൽ മഴ കോരിച്ചൊരിയുകയാണ്. വനത്തിൽനിന്നും ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ടായി. പാറകളും മരങ്ങളും ഒഴുകി നദികളിലേക്ക് പതിച്ചു. ബോണക്കാട്, കല്ലാർ, പേപ്പാറ മേഖകളിലെ അവസ്ഥയും വിഭിന്നമല്ല. നദികളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്.
വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങി. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ കടകളിലും, വീടുകളിലും വെള്ളം കയറി. ഡാമുകളിലെ അവസ്ഥയും വ്യത്യസ്തമല്ല. മഴ ഇനിയും കനത്താൽ അരുവിക്കര, പേപ്പാറ ഡാമുകളിലെ ഷട്ടറുകൾ ഉയർത്തും.
പൊന്മുടി ഇന്ന് തുറക്കും
പ്രതികൂല കാലാവസ്ഥയെ തുടർന്ന് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം നാലുദിവസമായി അടച്ചിട്ടിരുന്ന പൊന്മുടി ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |