കോവളം: എൻ.ആർ.ജി.ഇ വർക്കേഴ്സ് ഫെഡറേഷന്റെ എ.ഐ.ടി.യു.സി കോവളം മേഖലാ കമ്മിറ്റി കോവളം കെ.എസ് റോഡിൽ മഹാത്മാ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിൽ സംരക്ഷണ സംഗമം നടത്തി.എ.ഐ.ടി.യു.സി കോവളം മണ്ഡലം സെക്രട്ടറി കല്ലിയൂർ ശിവകുമാർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ കോവളം എൽ.സി സെക്രട്ടറി മുട്ടയ്ക്കാട് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.എൻ.ആർ.ഇ.ജി വെങ്ങാനൂർ പഞ്ചായത്ത് സെക്രട്ടറി ഷീലാ അജിത്ത് സ്വാഗതവും എ.ഐ.ടി.യു.സി മേഖലാ സെക്രട്ടറി ജെ.റോയി നന്ദിയും പറഞ്ഞു.നെല്ലിവിള വിജയൻ,കെ.വിക്രമൻ,ബിജു പാലപ്പൂര്,എസ്.എൽ.ഷിബു,ചന്ദ്രൻ,എസ്.വിക്രമൻ,ശിശുപാലൻ,യശോധരൻ,ഷാജില,സി.ബിജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |