തിരുവനന്തപുരം: രംഗപ്രഭാതിന്റെ സ്ഥാപക പ്രസിഡന്റ് കെ.കൊച്ചു നാരായണപിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും സ്മാരക മന്ദിരോദ്ഘാടനവും മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ നിർവഹിച്ചു.കെ.കൊച്ചു നാരായണപിള്ളയുടെ പ്രതിമാ അനാച്ഛാദനം മുൻ എം.എൽ.എ പിരപ്പൻകോട് മുരളി നിർവഹിച്ചു. കെ.കൊച്ചു നാരായണപിള്ള സ്മാരക പുരസ്കാരം പിരപ്പൻകോട് മുരളി കെ.ജയകുമാറിൽ നിന്ന് ഏറ്റുവാങ്ങി. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.ശശികുമാർ,രാജീവ് വെഞ്ഞാറമൂട്,എം.ആർ.ഗോപകുമാർ,എം.കെ.ഗോപാലകൃഷ്ണൻ,പ്രൊഫ.ഷാജി വാമനപുരം,കെ.എസ് ഗീത,എസ്.ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.ശില്പി വിപിൻ വിജയൻ, ചീഫ് ആർക്കിടെക്ട് പി.ബി.സാജൻ,എൻജിനിയർ ഷെഹിൻ ഷാ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |