തിരുവനന്തപുരം: മുൻ കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം രചിച്ച 'ദി വിന്നിംഗ് ഫോർമുല' എന്ന പുസ്തകത്തെക്കുറിച്ച് എൽബിഎസ് പൂജപ്പുര എൻജിനിയറിംഗ് കോളേജിൽ ചർച്ച സംഘടിപ്പിച്ചു. മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ പുസ്തക നിരൂപണം നടത്തി. എൽബിഎസ് ഡയറക്ടർ ഡോ. അബ്ദുൽ റഹ്‌മാൻ അദ്ധ്യക്ഷനായി. അൽഫോൻസ് കണ്ണന്താനം പുസ്തകം വിദ്യാർത്ഥിനികൾക്ക് പരിചയപ്പെടുത്തി.ഡോ.ജെ.ജയമോഹൻ,ഡോ.എസ്. അനിതകുമാരി,ഡോ.ആർ.രശ്മി,കീർത്തന മനോജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |