തിരുവനന്തപുരം: ഹെഡ്‌ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്(ഐ.എൻ.ടി.യു.സി) നെടുമങ്ങാട് മേഖലാ പ്രസിഡന്റായി ആർ.എസ്.വിനോദ് മണിയേയും സെക്രട്ടറിയായി എ.ഹക്കിമിനേയും തിരഞ്ഞെടുത്തു. അജയൻ ചെന്തപ്പൂര്,സുധീർ മഞ്ച (വൈസ് പ്രസിഡന്റുമാർ) വിജയൻ മരുതൂർ,ഷാജി പത്താംകല്ല് (ജോയിന്റ് സെക്രട്ടറിമാർ), ഷാജി മഞ്ച (ട്രഷറർ) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ. പോത്തൻകോട് എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന മേഖലാസമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. എ.നൗഷാദ്ഖാൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കുന്നിട അജിത്ത് മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |