
നെയ്യാറ്റിൻകര: കേരളകൗമുദി ബോധപൗർണമി ക്ലബ്, റോട്ടറി ക്ലബ്,കോട്ട ഡോക്ടേഴ്സ് അക്കാഡമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വ്യക്തിത്വ വികസന സെമിനാർ ഗവ.എച്ച്.എസ്.എസ് നെയ്യാറ്റിൻകരയിൽ നടന്നു. എസ്.എം.സി ചെയർമാൻ കെ.കെ.ഷിബു അദ്ധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ദീപ്തി.ആർ സ്വാഗതം പറഞ്ഞു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ആമുഖപ്രസംഗം നടത്തി.നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് അംഗങ്ങളായ ജി.വിഗ്നേഷ് കുമാർ,ഹരി നാരായണൻ,ഹെർമൻ അലോഷ്യസ്,ഡോ. പ്രേംജിത്ത്,ഫ്രാങ്ക്ളിൻ രാജ്,ലാൽ എന്നിവർ പങ്കെടുത്തു. കോട്ട ഡോക്ടേഴ്സ് അക്കാഡമിയിലെ ഡോ.അനീഷ് ക്ലാസെടുത്തു. അജിത നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |