കടയ്ക്കാവൂർ: നെടുങ്ങണ്ട ഒന്നാംപാലം മുതൽ അഞ്ചുതെങ്ങ് കോട്ട വരെയുള്ള റോഡിന് ഇരുവശങ്ങളിലെയും പുല്ല് വളർന്ന് കാടായി മാറിയത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. വാഹനയാത്രികരുടെ കാഴ്ച മറയ്ക്കുംവിധമാണ് റോഡിന് ഇരുവശങ്ങളിലും കാട് വളർന്നിരിക്കുന്നത്. ഇതുമൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇഴജന്തു ശല്യവും രൂക്ഷമാണ്. തിരുവനന്തപുരം-കൊല്ലം ഭാഗങ്ങളിലേക്ക് ട്രാഫിക്കില്ലാതെ പോകാൻ യാത്രികരേറെയും ആശ്രയിക്കുന്ന തീരദേശ റോഡിനാണ് ഈ ദുർഗതി. തൊഴിലുറപ്പിന്റെ പരിധിയിൽപ്പെടുത്തിയും അധികൃതർ കാട് വൃത്തിയാക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. അടിയന്തരമായി കാട് വെട്ടിത്തെളിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |