കോവളം : ബന്ധുവിന്റെ കല്യാണവീട്ടിൽ മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതിയായ കാർഷികകോളേജ് സ്വദേശി വിപിനെ(22) തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു. ഊക്കോട് സ്വദേശി അഭിജിത്തിനെയാണ് (28) കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ചത്. ഇക്കഴിഞ്ഞ 19 ന് രാത്രിയിലായിരുന്നു സംഭവം അഭിജിത്തിന്റെ ബന്ധുവിന്റെ കല്യാണപ്പാർട്ടിയിൽ പങ്കെടുക്കാനെത്തിയ വിപിൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയും തുടർന്ന് ഇവിടെനിന്ന് ഇയാളെ ഇറക്കിവിടുകയും ചെയ്തിരുന്നു. അന്ന് രാത്രി ബൈക്കിൽ വരികയായിരുന്ന അഭിജിത്തിനെ പ്രതിയും കൂട്ടാളിയും ചേർന്ന് തടഞ്ഞുനിറുത്തി കഴുത്തിൽ കുത്തിയതായി പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |