മതിലകം: ലോറിയിടിച്ച് കെ.എസ്.ഇ.ബിക്ക് അരലക്ഷം രൂപയോളം നഷ്ടമുണ്ടാക്കിയ കേസിൽ കോടതിയിൽ നിന്ന് ജാമ്യമെടുത്ത് മുങ്ങി നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ മതിലകം പൊലീസ് പിടികൂടി. കൊല്ലം മുണ്ടക്കൽ ബിന്ദു ഭവൻ വീട്ടിൽ ലുഗിൻ രാജു (40) എന്നയാളെയാണ് കോടതിയുടെ പിടികിട്ടാപ്പുള്ളി വാറണ്ട് പ്രകാരം മുണ്ടക്കലിൽ നിന്ന് പൊലീസ് പിടികൂടിയത്. 2023 ഫെബ്രുവരി 24ന് രാത്രി 12:45ന് മതിലകം പള്ളി വളവിലായിരുന്നു സംഭവം. കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക്ക് പോസ്റ്റുകളിൽ ലോറി ഇടിച്ചതിനെ തുടർന്ന് 52,500 രൂപയോളം നഷ്ടം സംഭവിച്ച കേസിൽ ജാമ്യമെടുത്ത ശേഷം വിചാരണ നടപടികളിൽ സഹകരിക്കാതെ മുങ്ങി നടക്കുകയായിരുന്ന ഇയാൾക്കെതിരെ കോടതി വാറണ്ടുള്ളതാണ്. മതിലകം പൊലീസ് എസ്.എച്ച്.ഒ: പി.എം.വിമോദ്, അജയ് എസ്. മേനോൻ, സി.പി.ഒ: ബിനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |