
നേമം: റെയിൽവേപ്പാലം നിർമ്മാണത്തോടെ നേമം വട്ടവിള- സുരേഷ് റോഡ് നഷ്ടമായത് സംബന്ധിച്ച പ്രശ്നത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രദേശവാസികളുമായി ചർച്ച നടത്തി.
തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചതിനെ തുടർന്നായിരുന്നു ചർച്ച. ബഹിഷ്കരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സ്ഥാനാർത്ഥി എം.ആർ.ഗോപൻ,ആക്ഷൻ കൗൺസിൽ സെക്രട്ടറി ബി.എസ്.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നേമം റെയിൽവേ വികസനത്തിന്റെ ഭാഗമായി പൊലീസ് ക്വാർട്ടേഴ്സിന്റെ സമീപത്തുള്ള വട്ടവിള -സുരേഷ് റോഡ് റെയിൽവേ ഏറ്റെടുത്തതോടെ യാത്രാക്ലേശം രൂക്ഷമായി. പ്രശ്നം പരിഹരിക്കാൻ ബദൽ റോഡ് വേണമെന്ന ആവശ്യം റെയിൽവേ തള്ളിയതോടെയാണ് പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |