
വാടാനപ്പിള്ളി: ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ത്രീക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃത്തല്ലൂർ സ്വദേശി ഇയ്യാനി കോറോത്ത് വീട്ടിൽ സന്തോഷിനെയാണ് (59) കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2021 ഏപ്രിൽ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ സ്ത്രീക്ക് ജോലി ശരിയാക്കിയിട്ടുണ്ടെന്ന് വാഗ്ദാനം ചെയ്ത് വീട്ടിൽ മറ്റാരും ഇല്ലാത്ത നേരത്ത് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കുണ്ടുകാടുള്ള പ്രതിയുടെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ അന്വേഷണസംഘം പിടികൂടിയത്.
വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷൈജു, എസ്.െഎമാരായ വിനീത്, സുബിൻ, ജില്ലാ ഡാൻസാഫ് അംഗങ്ങളായ ജി.എസ്.ഐ പ്രദീപ്, എ.എസ്.ഐ ലിജു ഇയ്യാനി, സി.പി.ഒമാരായ ബിജു, സുർജിത്ത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |