അടിമാലി : എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയനിൽ 'ആനന്ദം -2026' എന്ന പേരിൽ നടത്തുന്ന നേത്യത്വ സംഗമം ഇന്ന് ഉച്ചയ്ക്ക് 1.30 ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. എസ്.
യോഗം അസി. സെക്രട്ടറി പി.ടി മന്മഥന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പഠന ക്ലാസ്സിൽ ശാഖാ ഭരണസമിതി അംഗങ്ങളും വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുമാരി-കുമാര സംഘം പ്രവർത്തകരും
പങ്കെടുക്കും. ശാഖയും യൂണിയനും തമ്മിലുള്ള സംഘടനാപ്രവർത്തനം സൗഹാർദ്ദപരവും ശക്തവുമാക്കുന്നതിനായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ ശാഖാ പ്രവർത്തകരുടെ കലാപരിപാടികളും ഗാനമേളയും പ്രമുഖ ഡി.ജെ ഗ്രൂപ്പിന്റെ പരിപാടികളും അവതരിപ്പിക്കും. അടിമാലി യൂണിയൻ ചെയർമാൻ ബിജു മാധവൻ, യൂണിയൻ കൺവീനർ സജി പറമ്പത്ത്, ജോയിന്റ് കൺവീനർ കെ.എസ്. ലതീഷ്‌കുമാർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ ദീപു വിജയൻ, വൈസ് ചെയർമാൻ അനിൽ കനകൻ, കൺവീനർ അനന്തു വിഷ്ണു ദേവിയാർ, ജോയിന്റ് കൺവീനർ വിഷ്ണു തങ്കച്ചൻ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ പ്രസന്ന കുഞ്ഞുമോൻ, വനിതാ സംഘം വൈസ്‌ചെയർപേഴ്സൺ വിനോദിനി തമ്പി, വനിതാ സംഘം ജോയിന്റ് കൺവീനർ ബ്രില്ല്യ ബിജു, സൈബർ സേന വൈസ് ചെയർമാൻ യോഗേഷ് ശശിധരൻ, കൺവീനർ സ്വപ്ന നോബി, കുമാരി സംഘം യൂണിയൻ പ്രസിഡന്റ് അഞ്ചിമ അജിത്ത്, വൈസ് പ്രസിഡന്റ് സായുജ്യ സാജു, സെക്രട്ടറി സൗപർണിക സാബു, ജോയിന്റ്സെക്രട്ടറി ശ്രീലക്ഷ്മി വി.എസ് തുടങ്ങിയവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |