
കൊച്ചി: ട്രെയ്‌നുകളിൽ മോഷണം പതിവാക്കിയയാളെ യാത്രക്കാരനിൽ നിന്ന് കവർന്ന മൊബൈൽ ഫോണുമായി ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കാസർകോഡ് തൃക്കരിപ്പൂർ ചീമേനി വെള്ളച്ചൽ സ്വദേശി പി. സൈനുദ്ദീനാണ് ( 46) എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത്. 62000 രൂപ വിലയുള്ള ഐ ഫോൺ സഹിതമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 30ന് എറണാകുളം സൗത്ത് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് രപ്തിസാഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയ ആലപ്പുഴ ചിന്നത്തോപ്പ് സ്വദേശി അർഫാൻ അൻസാരിയുടേതാണ് ഫോണെന്ന് തിരിച്ചറിഞ്ഞു. യാത്രക്കാരൻ ജനറൽ കോച്ചിൽ കയറുമ്പോഴായിരുന്നു മോഷണം. സി.സി ടിവി ക്യാമറ പരിശോധിച്ച ആർ.പി.എഫ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |