
തിരുവനന്തപുരം: ശ്രീചിത്ര സ്റ്റാഫ് യൂണിയൻ വനിതാ സബ്കമ്മിറ്റി മുൻ ചെയർപേഴ്സൺ എം.എസ്.ബീനയെ ശ്രീചിത്ര സ്റ്റാഫ് യൂണിയൻ അനുസ്‌മരിച്ചു. ഗവ.പ്ലീഡർ അഡ്വ.ഗീനാകുമാരി അനുസ്‌മരണ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് കെ.വി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ടി.അരുൺ സ്വാഗതം പറഞ്ഞു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.വിനോദ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.രാജ് മോഹനൻ, കെ.പി.സുനിൽ,സുമകുമാരി,ലോക നായിക,ബി.ശ്രീകുമാർ,ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ബി.സുമേഷ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
