തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ജനം കാത്തിരിക്കുന്നത്. എയിംസും മെട്രോയും ഉൾപ്പെടെ തലസ്ഥാനത്തിന്റെ സ്വപ്നങ്ങൾ അതിവേഗം യാഥാർത്ഥ്യമാക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണത്തിന് സാധിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഹൈക്കോടതി ബെഞ്ച്,ഔട്ടർ റിംഗ് റോഡ്,ഔട്ടർ ഏരിയാ ഗ്രോത്ത് കോറിഡോർ, തിരുവനന്തപുരം-തിരുനെൽവേലി വ്യവസായ ഇടനാഴി, അധികമായി ഒരു വന്ദേ ഭാരത് എക്‌സ്പ്രസ്, ചെന്നൈ - നാഗർകോവിൽ സർവീസ് തിരുവനന്തപുരം നീട്ടുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ഇതിനോടകം ഉയർന്നിട്ടുള്ളത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ട്രിവാൻഡ്രം ചേമ്പർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കത്ത് നൽകിയതായി പ്രസിഡൻ് എസ്.എൻ.രഘുചന്ദ്രൻ നായർ വ്യക്തമാക്കി.
റോഡുകൾ, ഡ്രെയിനേജ്, ജലവിതരണം, തെരുവ് വിളക്കുകളുടെ പരിപാലനം, മരങ്ങൾ സംരക്ഷിക്കൽ,സമഗ്രമായ ഖരമാലിന്യ മാനേജ്‌മെന്റ് നടപ്പിലാക്കി വാർഡുകളെ മാലിന്യ രഹിതമാക്കണമെന്ന വലിയ ദൗത്യവും പുതിയ ഭരണസമിതിക്ക് മുന്നിലുണ്ട്. ഇനിയും 100ശതമാനം പ്രവർത്തനക്ഷമമായ തെരുവുവിളക്കുകളില്ലാത്ത നഗരമെന്ന പേരു ദോഷം മാറണമെന്നതും നഗരവാസികളുടെ പ്രധാന ആവശ്യമാണ്.
ആവശ്യങ്ങൾ പലത്
2030 ആകുമ്പോഴേക്കും രാജ്യത്തെ മികച്ച മൂന്ന് നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റാനായി കേന്ദ്ര സർക്കാർ ധനസഹായത്തോടുള്ള എല്ലാ പദ്ധതികളുടെയും 100ശതമാനം വിനിയോഗം ഉറപ്പാക്കണമെന്ന് ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷനും ആവശ്യപ്പെടുന്നു. നഗരം പ്രതീക്ഷിക്കുന്നത് പരമ്പരയിലൂടെ കേരളകൗമുദി ഇതിനോടകം ചൂണ്ടിക്കാട്ടിയ മാലിന്യ സംസ്‌കരണം,വെള്ളപ്പൊക്ക നിവാരണം,തെരുവ് നായ നിയന്ത്രണം എന്നിവയിൽ അടിയന്തര പരിഹാരം അസോസിയേഷനും ആവശ്യപ്പെടുന്നു.
നഗരത്തിന്റെ പ്രതീക്ഷകൾ
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ വാർഡുകളിലെയു പ്രധാനയിടങ്ങൾ സിസി.ടിവി സ്ഥാപിക്കണം റോഡുകൾ, ഗതാഗത നിയന്ത്രണം, കാൽനടയാത്രക്കാരുടെ സുരക്ഷ എന്നിവ മെച്ചപ്പെടുത്തുണം.
എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളും അതിവേഗം നീക്കം ചെയ്യണം
അപകടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വേഗത്തിലുള്ള പ്രതികരണത്തിനായി 24 മണിക്കൂർ സേവനമുള്ള മൊബൈൽ മെഡിക്കൽ വാനുകൾ സജ്ജമാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |