
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കവർച്ചയുടെ സൂത്രധാരനും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഏജന്റുമായ അടൂർ പ്രകാശ് എം.പി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എം.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രതിഷേധ മാർച്ചും യോഗവും ജില്ലാസെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ വി.എസ്.ശ്യാമ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം.അൻസാരി,വി.എ.വിനീഷ്,എൽ.എസ്.ലിജു,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വിഷ്ണു ചന്ദ്രൻ,ലെനിൻ രാജ്,അഡ്വ.ജെ.ജിനേഷ്,ആദർശ്.എസ്.ബി,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈനു രാജേന്ദ്രൻ,നിയാസ്.എ.ആർ,അഡ്വ.റഫീഖ്,നന്ദുരാജ്,ഷാഹിൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
