SignIn
Kerala Kaumudi Online
Sunday, 26 April 2026 4.07 AM IST

തോട്ടുമുക്ക് കന്നുകാലി വനം മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം

Increase Font Size Decrease Font Size Print Page

വിതുര: തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി വാർഡിന്റെ പരിധിയിൽപ്പെടുന്ന കന്നുകാലിവനം മേഖലയിൽ പൈപ്പ് ജലവിതരണം തടസപ്പെട്ടിട്ട് മൂന്ന് ദിവസമാകുന്നു. അടിക്കടി ജലവിതരണം തടസപ്പെടാറുണ്ട്. പൈപ്പ് ലൈനിലെ തകരാറുകൾ മൂലമാണ് കുടിവെള്ളവിതരണം മുടങ്ങിയതെന്നും ഉടൻ നന്നാക്കുമെന്നുമാണ് വാട്ടർഅതോറിട്ടി വ്യക്തമാക്കുന്നത്. പൈപ്പ് ജലത്തെ മാത്രം ആശ്രയിക്കുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.

തോട്ടുമുക്ക്, കന്നുകാലിവനം,മണലയം,പൊൻപാറ,ആനപ്പെട്ടി,പേരയത്തുപാറ പ്രദേശങ്ങളിലുള്ളവർ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. മേഖലയിലെ ഉയർന്നപ്രദേശങ്ങളിലെ കിണറുകളിൽ വേണ്ടത്ര വെള്ളമില്ല. ഇടയ്ക്ക് മഴപെയ്തെങ്കിലും വേണ്ടത്ര ഉപകാരപ്രദമായില്ല. വേനൽക്കാലത്ത് കുടിനീർക്ഷാമം രൂക്ഷമാകുമ്പോൾ ടാങ്കർ ലോറികളിൽ ശുദ്ധജലമെത്തിച്ചാണ് പ്രശ്നം പരിഹരിക്കുന്നത്.

വാട്ടർടാങ്കുണ്ട്, കുടിവെള്ളമില്ല

വിതുര തൊളിക്കോട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി തോട്ടുമുക്ക് കന്നുകാലിവനത്തിൽ വാട്ടർടാങ്ക് സ്ഥാപിച്ചിട്ടുണ്ട്.ടാങ്കിൽ നിറയെ വെള്ളമുണ്ടെങ്കിലും ടാങ്കിന്റെ തൊട്ടടുത്തുള്ള വീടുകളിലെ പൈപ്പുകളിൽ ജലമെത്തുന്നില്ല. ഇതുസംബന്ധിച്ച് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

പൈപ്പ് പൊട്ടലുകൾ

തൊളിക്കോട്,വിതുര പഞ്ചായത്തുകളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതാണ് കുടിവെള്ളവിതരണം നിലയ്ക്കാൻ കാരണം. കാലപ്പഴക്കംചെന്ന പൈപ്പുകളാണ് പ്രശ്നഹേതു. കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

വാട്ടർബിൽ മുടങ്ങാറില്ല

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തോട്ടുമുക്ക് കന്നുകാലിവനം മേഖലയിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. ആദ്യമൊക്ക കുടിവെള്ളം മുടങ്ങാതെ ലഭിച്ചെങ്കിലും പിന്നീടത് നിലച്ചു. പ്രദേശത്ത് എവിടെയെങ്കിലും പൈപ്പ് പൊട്ടിയാൽ ഉടൻഇവിടെ ജലവിതരണം തടസപ്പെടും.എന്നാൽ വാട്ടർബിൽ മുടങ്ങാതെ ലഭിക്കുന്നുമുണ്ട്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.