SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം

Increase Font Size Decrease Font Size Print Page
vld-1

വെള്ളറട: ബിനോയ് വിശ്വം ജാഥ ക്യാപ്ടനായുള്ള എൽ.ഡി.എഫ് തെക്കൻമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് വെള്ളറയിൽ ഗംഭീര സ്വീകരണം നൽകി.വെള്ളറടയിലെത്തിയ ജാഥ അംഗങ്ങളെ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് തുറന്ന വാഹനത്തിൽ സമ്മേളനസ്ഥലമായ ജെ.എം ഹാളിൽ എത്തിച്ചു.പാറശാല മണ്ഡലത്തിലെ ഏക സ്വീകരണ സ്ഥലമാണ് വെള്ളറട.ജാഥ അംഗങ്ങളെ സ്വീകരിക്കാൻ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവ‌ർത്തകർ എത്തിയിരുന്നു.ജാഥ ക്യാപ്ടൻ ബിനോയ് വിശ്വം,ജാഥ മാനേജർ എം.സ്വരാജ്,സി.എസ്.സുജാത,അഡ്വ.പി.വസന്തം തുടങ്ങിയവർ സ്വീകരണ യോഗങ്ങൾക്കുശേഷം സംസാരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY