തിരുവനന്തപുരം: എ.കെ.പി.സി.ടി.എ ജില്ലാ യാത്രഅയപ്പ് സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.എം.എസ്. വിദ്യാപണിക്കർ അദ്ധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് ഡോ. ജോജി അലക്സ്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി. പദ്മനാഭൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാസെക്രട്ടറി ജി. ശ്രീകുമാർ, ട്രഷറർ ഡോ. കവിത .കെ.ആർ, പ്രൊഫ.എ. പ്രതാപചന്ദ്രൻ നായർ, പ്രൊഫ.എ.ജി. ഒലീന, ഏരിയാ സെക്രട്ടറിമാരായ ഡോ. മനോജ്. ടി. ആർ,എ. നിശാന്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ഡോ.കെ. ബിജുകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ.കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |