നെയ്യാറ്റിൻകര: കോടിക്കണക്കിന് രൂപ വിലവരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഒതുക്കിയിട്ട് പൊതുമുതൽ നശിപ്പിക്കുന്ന മാനേജ്മെന്റിന്റെയും സർക്കാരിന്റെയും അവഗണനയ്ക്കെതിരെ ടി.ഡി.എഫ് സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശാല ഇടിച്ചക്കപ്ലാമൂടുള്ള പാർക്കിംഗ് യാർഡിലേക്ക് മാർച്ച് നടത്തി. സൗത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എസ്.കെ. മണിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, എ.ടി. ജോർജ്, കെ.എസ്.ടി.ഡബ്ല്യു.യു സംസ്ഥാന സെക്രട്ടറി അജയകുമാർ, കെ.എസ്.ടി.ഡി.യു സംസ്ഥാന സെക്രട്ടറി സോണി, കെ.എസ്.ടി.ഡബ്ല്യു.യു സൗത്ത് ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി വത്സലൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |