തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കുലർ സർവീസിൽ സാന്താക്ളോസിന്റെ വേഷത്തിൽ വിദ്യാർത്ഥിയെ കണ്ടതോടെ യാത്രക്കാർ കൗതുകത്തോടെ നോക്കി. എന്നാൽ, മാറനല്ലൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥിയായ ആശിഷ് ഇതൊന്നും കാര്യമാക്കാതെ കണ്ടക്ടർ ഉണ്ണികൃഷ്ണന്റെ ചിത്രം വരയ്ക്കുന്ന തിരക്കിലായിരുന്നു. ബസ് റോഡിലെ കുഴിയിൽ ഇറങ്ങിയപ്പോഴും വര തെറ്റിയതുമില്ല. മണിക്കൂറുകൾക്കുള്ളിൽ കണ്ടക്ടറുടെ ചിത്രം റെഡി. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് ജേതാവ് കൂടിയാണ് ആശിഷ് ഇന്നലെ ഉച്ചയ്ക്ക് കിഴക്കേകോട്ടയിൽ നിന്ന് പുറപ്പെട്ട സിറ്റി സർക്കുലറിലായിരുന്നു ചിത്രരചന അരങ്ങേറിയത്. ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ആശിഷ് 50 രൂപ കൊടുത്ത് ഗുഡ് ഡേ ടിക്കറ്റെടുത്താണ് യാത്ര ചെയ്തത്. അടുത്തിടെ ഏർപ്പെടുത്തിയ നഗരത്തിലെ സിറ്റി സർവീസിന്റെ ആവശ്യകതയെ കുറിച്ച് സ്വയം ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ആശിഷ് ബസ് യാത്ര നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |