തിരുവനന്തപുരം: ക്രിസ്മസ് അവധിയോടനുബന്ധിച്ച് ചെമ്പഴന്തി എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ഭാഗമായി സപ്തദിന ക്യാമ്പ് ആരംഭിച്ചു. 31വരെ ഓൺലൈനായും ഓഫ് ലൈനായും സംഘടിപ്പിക്കുന്ന പരിപാടി കേരള സർവകലാശാല എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ.എ. ഷാജി ഉദ്ഘാടനം ചെയ്തു.
നാഷണൽ ടെയ്നർ ബ്രഹ്മനായകം മഹാദേവൻ, വാവ സുരേഷ്, ധനകാര്യ വിദഗ്ദ്ധ ഡോ. കെ.ടി. ലിജി, യോഗ ട്രെയ്നർ എൻ. ഫ്രാങ്ക്ളിൻ, ഡോ. ചെൽസി ടൈറ്റസ്, ഡോ. ലക്ഷ്മി, പ്രൊഫ. വസിഷ്ട്, സൈബർ സുരക്ഷാ വിദഗ്ദ്ധൻ എസ്.പി. കണ്ണൻ തുടങ്ങി നിരവധി പ്രമുഖർ വിവിധ ദിനങ്ങളിൽ ക്യാമ്പിൽ പങ്കെടുക്കും.
കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ അഭിലാഷ്. ടി സ്വാഗതവും ഡോ.എസ്.ആർ. സരിത നന്ദിയും പറഞ്ഞു. സപ്തദിന ക്യാമ്പിന് വോളന്റിയർ സെക്രട്ടറിമാരായ എം.എ. അമൃത, വി.എ. രന്തീർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |