തിരുവനന്തപുരം:സ്ത്രീകളുടെ ശബരിമല എന്ന പേരിൽ ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ ആറ്റുകാൽ പൊങ്കാല വീടുകളിൽ അർപ്പിക്കാൻ പറയുന്നത് ആചാരവിരുദ്ധമാണെന്ന് ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി പ്രസിഡന്റ് എസ്.ആർ.കൃഷ്ണകുമാർ,സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, കൺവീനർ മണക്കാട് വിജയകുമാർ എന്നിവർ ആവശ്യപ്പെട്ടു. കൊവിഡിന്റെ രൂക്ഷതകാരണം കഴിഞ്ഞ വർഷം പൊങ്കാല ഭക്തജനങ്ങൾ വീടുകളിലാണ് ഇട്ടത്. എന്നാൽ നിലവിൽ 90 ശതമാനത്തിലധികം ജനങ്ങൾ വാക്സിനേഷൻ സ്വീകരിച്ചുകഴിഞ്ഞു.രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ച ഭക്തജനങ്ങൾക്ക് പൊങ്കാല നേരിട്ട് അർപ്പിക്കാനുള്ള സാഹചര്യം ഒരുക്കാൻ സർക്കാരും ക്ഷേത്രഅധികാരികളും നടപടി സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |