തിരുവനന്തപുരം:സിവിൽ എൻജിനീയറിംഗ് കോച്ചിംഗ് സെന്ററായ സിവിലിയൻസ്,സ്വദേശി ശാസ്ത്ര പ്രസ്ഥാനം, അസോസിയേഷൻ ഒഫ് എൻജിനിയേഴ്സ് കേരള,എനർജി കൺസർവേഷൻ സൊസൈറ്റി,പ്രൈവറ്റ് കോളേജ് അസോസിയേഷൻ, ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൻ എഡ്യൂക്കേഷൻ,ട്രിവാൻഡ്രം ഓൺലൈൻ എന്നിവരുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തുന്ന എൻജിനിയർമാക്കുളള സൗജന്യ വെബിനാർ സീരിസിലെ ഏഴാമത് വെബിനാർ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലിമിറ്റഡിന്റെ സി.ഇ.ഒയും ഡയറക്ടറുമായ ഡോ.ജയകുമാർ, ഡോ.വി.എൻ.സഞ്ജീവൻ, ഡോ.നിധി തുടങ്ങിയവർ പങ്കെടുത്തു. വെബിനാറിന്റെ റെക്കാഡഡ് വേർഷൻ സിവിലിയൻസിന്റെ യൂട്യൂബ് ചാനൽ വഴി കാണാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |