തദിരുവനന്തപുരം:അയ്യാ വൈകുണ്ഠരുടെ സന്ദേശങ്ങൾ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് പാഠഭാഗമാക്കണമെന്ന് അയ്യാ വൈകുണ്ഠർ ജയന്തി സമാപന സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.അയ്യാ വൈകുണ്ഠർ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ സാമിത്തോപ്പ് കുടുംബാംഗം പി.മുരുകേശൻ അദ്ധ്യക്ഷത വഹിച്ചു.പഠന കേന്ദ്രം ചെയർമാൻ എ.എസ് അഹിമോഹനൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധനൻ,സോഷ്യൽ ജസ്റ്റിസ് ഫൗണ്ടേഷൻ ഡയറക്ടർ സി.മുത്തുസ്വാമി,ചെക്കാല നായർ സമാജം പ്രസിഡന്റ് കെ.സുരേന്ദ്രൻനായർ,കെ.എൻ.എം.എസ് സംസ്ഥാന സെക്രട്ടറിമാരായ സി.സുയംഭു,മുല്ലൂർ പങ്കജാക്ഷൻ വൈദ്യർ,മജീഷ്യൻ ഡോ.സുജേഷ് മിത്ര തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |