തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതി ഏർപ്പെടുത്തിയ ദേശീയ ചിത്രരചനാ മത്സര വിജയികൾക്കുള്ള പുരസ്കാരം എ.എ.റഹിം.എം.പി വിതരണം ഉദ്ഘാടനം ചെയ്തു. 2017, 2018, 2019 എന്നീ വർഷങ്ങളിലായി ഭിന്നശേഷി, പൊതു വിഭാഗങ്ങളിലായി 14 പേരാണ് ദേശീയ പുരസ്കാരത്തിന് അർഹരായത്.സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ ആർ.രാജു അദ്ധ്യക്ഷത വഹിച്ചു.കേരള ലളിതകലാ അക്കാഡമി മുൻ ചെയർമാൻ നേമം പുഷ്പരാജ്,സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജുഖാൻ,എക്സിക്യുട്ടീവ് അംഗം എം.കെ.പശുപതി,സമിതി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. ജാഫർ ഖാൻ,തൃശൂർ ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ചെല്ലപ്പൻ,സമിതി സൂപ്രണ്ട് ഷീബ .എൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |