തിരുവനന്തപുരം : നവരാത്രി വിഗ്രഹ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കമ്മിഷണർ ജി.സ്പർജൻകുമാർ അറിയിച്ചു. നവരാത്രി വിഗ്രഹങ്ങൾ ഘോഷയാത്രയായി നഗരാതിർത്തിയായ പള്ളിച്ചലിൽ രാവിലെ പത്തോടെ എത്തിച്ചേരും,തുടർന്ന് നേമത്ത് ഉച്ചഭക്ഷണം കഴിഞ്ഞ് രണ്ടോടെ കരമനയിലും,വൈകിട്ട് 6.30ന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലും എത്തിച്ചേരും.ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളിൽ പള്ളിച്ചൽ മുതൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെയുള്ള സ്ഥലങ്ങളിൽ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. ഹെവി വാഹനങ്ങൾ,തടി ലോറികൾ,കണ്ടെയ്നർ ലോറികൾ, ചരക്കുവണ്ടികൾ, നാല് ചക്ര, ഇരുചക്ര വാഹനങ്ങൾ, മറ്റു വാഹനങ്ങൾ മുതലായവ ഘോഷയാത്ര കടന്നു പോകുന്ന നിരത്തുകളിലും സമീപത്തും, വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. ട്രാഫിക് സംബന്ധമായ പരാതികളും നിർദ്ദേശങ്ങളും 9497987002, 9497987001 എന്നീ നമ്പരുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |