തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ബീഗിൾ സെക്യൂരിറ്റിക്ക് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (സെർട്ട്ഇൻ) അംഗീകാരം ലഭിച്ചു.
സൈബർമേഖലയിലെ ഹാക്കിംഗ്, ഫിഷിംഗ് തുടങ്ങിയ സുരക്ഷാ ഭീഷണികൾ കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഏജൻസിയാണ് സെർട്ട്ഇൻ. കേന്ദ്ര അംഗീകാരമായ സെർട്ട്ഇൻ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാപനങ്ങളിൽ ഒന്നാണ് ബീഗിൾ സെക്യൂരിറ്റി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ കമ്പനികൾ, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ എന്നിവയ്ക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് സെർട്ട്ഇൻ അംഗീകൃത സർട്ടിഫിക്കറ്റ് നൽകാൻ ബീഗിൾ സെക്യൂരിറ്റിക്കു സാധിക്കും. നിലവിൽ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഇകൊമേഴ്സ് മേഖലകൾക്കായുള്ള സേവനങ്ങളും ഫിൻടെക്, സോഫ്റ്റ്വെയർ സേവനങ്ങളും ബീഗിൾ സെക്യൂരിറ്റി സ്റ്റാർട്ടപ്പ് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |