SignIn
Kerala Kaumudi Online
Wednesday, 25 September 2024 6.50 PM IST

കുച്ചുപ്പുടി ശില്പശാലയുമായി വെമ്പട്ടി നർത്തനം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: സംസ്ഥാന സർക്കാരും വൈലോപ്പിള്ളി സംസ്കൃതി ഭവനും വെമ്പട്ടി രവിശങ്കർ സ്കൂൾ ഒഫ് കുച്ചുപ്പുടിയും സംയുക്തമായി നടത്തുന്ന വെമ്പട്ടി നർത്തനം 12 മുതൽ 16 വരെ വൈകിട്ട് 6ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും. വെമ്പട്ടി രവിശങ്കറിന്റെ സ്മരണാർത്ഥം അഞ്ചുദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സായി റവാലി ബോധപതി, നിമിഷ നീരജ്, നീന ചെറിയാൻ, ഹർഷിണി ഭൂപതിരാജ്,കൃഷ്ണ ശ്രീജിത്ത്, രാഹുൽ സാംസൺ,ശ്രീദേവകി മെധുരി തുടങ്ങിയവർക്കൊപ്പം വെമ്പട്ടി രവിശങ്കർ സ്കൂൾ ഒഫ് കുച്ചുപ്പുടിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ പ്രിയങ്ക വെമ്പട്ടിയുടെ ശിഷ്യരും പങ്കെടുക്കും. 15ന് നടക്കുന്ന പഠനക്യാമ്പിൽ കുച്ചുപ്പുടിയിലേക്ക് വെമ്പട്ടി രവിശങ്കറിന്റെ സംഭാവനകൾ എന്ന വിഷയത്തിൽ ചർച്ച നടക്കുമെന്ന് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നർത്തകിയും മുൻ കലാതിലകവുമായ നീന ചെറിയാൻ വെമ്പട്ടി രവിശങ്കർ സ്കൂൾ ഒഫ് കുച്ചുപ്പുടി ആർട്ടിസ്റ്റിക് ഡയറക്ടർ പ്രിയങ്ക വെമ്പട്ടി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.