തിരുവനന്തപുരം: ഇലന്തൂർ നരബലി കേസിൽ സമഗ്രമായ അന്വേഷണംനടത്തുക,അന്ധവിശ്വാസ പ്രചാരണവും ആഭിചാര ക്രിയകളും നിരോധിച്ച് നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.അഖിലേന്ത്യാ മഹിളാ സംസ്കാരിക സംഘടന അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷൈല.കെ.ജോൺ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എം. ബീവി അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തക ഇന്ദിര ബാലചന്ദ്രൻ, എ.ഐ.എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ശോഭാ , സംസ്ഥാന ജോയിന്റ് സെക്രട്ടറി ട്വിങ്കിൾ പ്രഭാകർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |